ഇന്ന് ചിങ്ങം ഒന്ന്
ഇന്ന് ചിങ്ങം ഒന്ന്..എന്റെ ഗ്രാമത്തെ കുറിച്ച് ഒരു ബ്ലോഗ് തുടങ്ങണെമെന്ന എന്റെ ചിരകാലാഭിലാഷം, പൂവണിഞ്ഞ സന്തോഷം. മലയാള സാഹിത്യത്തെ കുറിച്ച് എനിക്കു വല്യ ഐഡിയ ഇല്ല...അതു കൊണ്ടു എല്ലാവരും ക്ഷമിക്കണം...മലപ്പുറം ജില്ലയിലാണു എന്റെ ഗ്രാമം.
കേരളത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. 2001ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. രാഷ്ട്രീയമായും സാംസ്കാരികമായും സമ്പന്നമായ ജില്ലയാണിത്. മലബാര്‍ കലാപവും ഖിലാഫത്ത് സമരവുമാണ് മലപ്പുറത്തെ പ്രശസ്തമാക്കിയത്. ബ്രിട്ടീഷുകാരുടെ കോളനിവല്‍ക്കരണത്തിനും നാട്ടുകാരായ ജന്മികള്‍ക്കും എതിരെയുള്ള സന്ധിയില്ലാസമരം മലപ്പുറത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാവുന്നവയാണ് .
6 Comments:
സ്വാഗതം ഫാരിസ്.
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
http://ashwameedham.blogspot.com/2006/07/blog-post_28.html
സ്വാഗതം ഫാരിസ്
സ്വാഗതം
സ്വാഗതിക്കാന്‍ മറന്നു. സ്വാഗതം. എടപ്പാള്‍ വഴിയൊക്കെ പോയിട്ടുണ്ട്.
അപ്പോള്‍ തുടങ്ങട്ടെ, പൊന്നാനി വിശേഷങ്ങള്‍.
ഹായ് ഫാരിസ്.... ഞാനും നമ്മുടെ പൊന്നാനിയെ കുറിച്ചും മറ്റും ഒരല്‍പ്പം എഴുതിയിരിക്കുന്നു.. എണ്റ്റെ ബ്ളോഗിലേക്ക് സ്വാഗതം ... ഞാനും കാഞ്ഞിരമുക്കുമായി അഭ്യേദ്യമായൊരു ബന്ധമുണ്ട്.. ഞാനാദ്യമായി കാഞ്ഞിരമുക്കില്‍ വന്നതു ആയിരത്തി തൊള്ളായിരത്തി എഴുപ്പത്തഞ്ചിലാണു........ അന്നായിരിന്നു എണ്റ്റെ അമ്മാവണ്റ്റെ(നിങ്ങള്‍ സദ്ദാം എന്നു വിളിക്കുന്ന) കല്യാണം ... ബിയ്യം കെട്ടിനുമുകളിലൂടെ നടക്കാന്‍ പേടിച്ച എന്നെ ഉമ്മ ഒക്കത്തിരുത്തിയാണു അക്കരെക്കെത്തിച്ചതു(ഇന്നും എനിക്ക് പേടിയാണു കെട്ടിണ്റ്റെ മുകളിലൂടെയുള്ള യാത്ര(ശിഹാബുമൊത്തിച്ച് പല തവണ വണ്ടിന്‍മേലിരുന്ന് അതിലൂടെ യാത്ര ചെയ്തിട്ടുണ്ട് ശരിക്കും പേടിച്ചിട്ടാണു ഞാന്‍ അതില്‍ ഇരിക്കുക) അന്നു മുതല്‍ അവസാന ഒഴിവ് കാലം വരെ ഇടക്കിടെ ഞാന്‍ കാഞ്ഞിരമുക്കില്‍ മാമണ്റ്റെ വീട്ടില്‍ പോവുക പതിവാണു...... അന്ന് അവിടെ ഒത്തിരി കശുമാവും..പ്ളാവും...ബദാം മരവും ഉണ്ടായിരിന്നു ... കാഞ്ഞിരമുക്കിലെ ഓരോ ഇടവഴികളിലും എണ്റ്റെ കൊച്ചു പാദശ്‌പര്‍ശ്‌ശം ഏറ്റിട്ടുണ്ട് ഒരു പക്ഷെ ഫാരിസിനേക്കാള്‍ മുന്‍പേ ..... ചില വൈകുന്നേരങ്ങളില്‍ ഞാന്‍ ബിയ്യം കെട്ടിനടുത്ത് ചങ്ങാതിമാരുമൊന്നിച്ച് ഇരിക്കാറുണ്ട് ......ഷക്കീബിണ്റ്റെ അനുജനും (പേരു എനിക്കൊര്‍മ്മയില്ല) മറ്റുമായി ആശയ സംവാദവും നടത്താറുണ്ട്..... ബിയ്യം കെട്ടും പരിസരവും...കാഞ്ഞിരമുക്കും പത്തായി സെണ്റ്റെറും എണ്റ്റെ കൂടി നാടാണു ... പൊന്നാനിക്കുളിലെ തികച്ചുമൊരു മനോഹരമായ ഉള്‍നാടന്‍ ഗ്രാമം ..
ഫാറൂഖ് ബക്കര്‍ പൊന്നാനി
നന്ദി..കൂട്ടരെ...പിന്നെ ഫാറൂഖിന്റെ ബ്ലൊഗ് കണ്ടു..വളരെ നന്നായിരിക്കുന്നു...നന്ദി..
Post a Comment
<< Home