Wednesday, August 30, 2006

ബിയ്യം കായല്‍


ബിയ്യം കായല്‍, പൊന്നാനി

Monday, August 21, 2006

പച്ചനിറം




പാടങ്ങള്‍ തൂര്‍ത്ത്‌ വലിയ വലിയയ വീടുകള്‍ വന്നു കൊണ്ടിരിക്കുന്നു..കുറച്ച്‌ കാലം കൂടി കഴിഞ്ഞാല്‍, ഈ പച്ച നിറം നമുക്കു നഷ്ടമാകും..വരും തലമുറക്ക്‌ വേണ്ടി ഇതാ ഈ പച്ച നിറം..!!


Sunday, August 20, 2006

ചക്കയും പ്ലാവും


ചക്കയുടെ ശാസ്ത്രീയ നാമം ആര്‍ട്ടോകാര്‍പസ്‌ ഹെട്രോഫിലസ്‌ എന്നാണ്‌.. എന്റെ വീട്ടിലും ഉണ്ട്‌ ഈ ആര്‍ട്ടോകാര്‍പസ്‌ ഹെട്രോഫിലസ്‌.. ഈ വരിക്ക പ്ലാവിന്റെ ചക്ക പഴുക്കുമ്പോഴേക്കും നാട്ടില്‍ എത്തിയാല്‍ മതിയായിരുന്നു,,,

Saturday, August 19, 2006

ഇടവഴി.

കുട്ടിക്കാലത്ത്‌, പള്ളിക്കൂടം വിട്ട്‌ വരുമ്പോള്‍, ഗോലി കളിച്ചും, ഞാവല്‍ പഴം പെറുക്കിയും, മാങ്ങയെറിഞ്ഞും നടന്നിരുന്ന ഇടവഴി...വികസനത്തിന്റെ മുന്നോടിയായി ഈ ഇടവഴി ടാര്‍ ചെയ്യാന്‍ പോകുന്നെത്രെ..
ചിലത്‌ നേടുമ്പോള്‍ മറ്റ്‌ ചിലത്‌ നഷ്ടപ്പെടുന്നു......

Friday, August 18, 2006

കട

എടപ്പാളിലെ ഒരു കടയിലെ ദൃശ്യം....കപ്പയും മുളകിട്ട മത്തിക്കറിയും .....പിന്നെ നല്ല ചൂടുള്ള കട്ടനും..ഒരു നല്ല ഗോമ്പിനേഷന്‍ ആണ്‌ [ pic by jaihoon ]

Labels:

പെരുമ്പടപ്പ്‌ പുത്തന്‍പള്ളി

പെരുമ്പടപ്പ്‌ പുത്തന്‍പള്ളി, പൊന്നാനിക്കടുത്ത്‌ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രം...

Thursday, August 17, 2006

ഇന്ന് ചിങ്ങം ഒന്ന്

ഇന്ന് ചിങ്ങം ഒന്ന്..എന്റെ ഗ്രാമത്തെ കുറിച്ച്‌ ഒരു ബ്ലോഗ്‌ തുടങ്ങണെമെന്ന എന്റെ ചിരകാലാഭിലാഷം, പൂവണിഞ്ഞ സന്തോഷം. മലയാള സാഹിത്യത്തെ കുറിച്ച്‌ എനിക്കു വല്യ ഐഡിയ ഇല്ല...അതു കൊണ്ടു എല്ലാവരും ക്ഷമിക്കണം...മലപ്പുറം ജില്ലയിലാണു എന്റെ ഗ്രാമം.
കേരളത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. 2001ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. രാഷ്ട്രീയമായും സാംസ്കാരികമായും സമ്പന്നമായ ജില്ലയാണിത്. മലബാര്‍‍ കലാപവും ഖിലാഫത്ത് സമരവുമാണ് മലപ്പുറത്തെ പ്രശസ്തമാക്കിയത്. ബ്രിട്ടീഷുകാരുടെ കോളനിവല്‍ക്കരണത്തിനും നാട്ടുകാരായ ജന്മികള്‍ക്കും എതിരെയുള്ള സന്ധിയില്ലാസമരം മലപ്പുറത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാവുന്നവയാണ് .